01 December 2023 Friday

കർമ്മ പുഴയോരപാത റബറൈസ് പ്രവർത്തികൾ ടെൻഡർ ചെയ്തു

ckmnews



പൊന്നാനി:നിളാ നദിയുടെ തീരത്തു കൂടിയുള്ള ഏറ്റവും നീളം കൂടിയ പുഴയോര പാതയായ കർമ്മ പുഴയോര പാതയുടെ BMBC നവീകരണവും രണ്ടു പ്രളയങ്ങളിൽ ബലക്ഷയം നേരിട്ട പാർശ്വ ഭിത്തി ബലപ്പെടുത്തുന്നതിനും , പാർക്കിങ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് മായി 10 കോടിയുടെ പ്രവർത്തികളാണ് ടെണ്ടർ ചെയ്തത് . 

നിലവിൽ റോഡ് ഫോർമേഷൻ കഴിഞ്ഞു കിടക്കുന്ന പാതയിൽ കഴിഞ്ഞ പ്രളയങ്ങൾക്കു ശേഷം നിരവധി കുഴികൾ രൂപപ്പെട്ടു യാത്രാ  ദുരിതം നേരിടുന്ന റോഡാണിത് . ഇതിന്റെ അനുബന്ധമായി പ്രവർത്തി നടക്കുന്ന കനോലി കനാലിനു കുറുകെയുള്ള പാലം കൂടി പൂർത്തിയാവുന്നതോടെ ഹാർബറിൽ നിന്നും പൊന്നാനി ടൗണിൽ നിന്നും ബൈപാസ് ആയി ചമ്രവട്ടം പാലത്തിലേക്കും കുറ്റിപ്പുറം ഭാഗത്തേക്കും സുഗമമായ യാത്ര സാധ്യമാകും . 

ഊരാളുങ്കൽ ലേബർ കോൺട്രാക്ടർസ് സൊസൈറ്റിക്കാണ് ടെണ്ടർ ലഭിച്ചിരിക്കുന്നത് . ഉടനെ കരാർ വച്ച് പ്രവർത്തി തുടങ്ങാൻ സ്പീക്കർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി