24 April 2024 Wednesday

കമ്മ്യൂണിറ്റി കിച്ചന് ഒരു ദിവസത്തെ ഭക്ഷണത്തിന് ഫണ്ട് നല്‍കി ചിയ്യാനൂര്‍ സ്വദേശി മാതൃകയായി

ckmnews



ചങ്ങരംകുളം:കമ്മ്യൂണിറ്റി കിച്ചന് ഒരു ദിവസത്തെ ഭക്ഷണത്തിന് ഫണ്ട് നല്‍കി ചിയ്യാനൂര്‍ സ്വദേശി മാതൃകയായി.കോവിഡ് പ്രതിസന്ധിയിലും ലോക്ക് ഡൗണിലും ബുദ്ധിമുട്ടുന്നവര്‍ക്കായിആലംകോട് ഗ്രാമപഞ്ചായത്തിന് കീഴില്‍ മറൂഷ് റസ്റ്റോറന്റില്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചനാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും ചിയ്യാനൂര്‍ ഞാറക്കുന്ന് സ്വദേശിയുമായ ഇക്ബാല്‍ ഒരു ദിവസത്തെ ഭക്ഷ്യ വിവങ്ങള്‍ക്ക് വേണ്ട ഫണ്ട് സംഭാവനയായി നല്‍കിയത്.ദിവസേനെ 500 ലതികം ആളുകള്‍ക്കാണ് കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം വിതരണം ചെയ്യന്നത്.