19 April 2024 Friday

സ്ഥാപകദിന ആഘോഷവും ചാരിറ്റി പ്രവര്‍ത്തന ഫണ്ട്സമര്‍പ്പണവും നടന്നു

ckmnews



എരമംഗലം:ലെൻസ്ഫെഡ് എഞ്ചിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ് ഫെഡ് ) സ്ഥാപക ദിനത്തോടനുബന്ധിച്ച് 

പൊന്നാനി നഗരസഭാ ചെയർമാൻ,വൈസ് ചെയർപേഴ്സൺ എന്നിവരെ അനുമോദിക്കുകയും ഡയാലിസിസ് സെൻ്ററിലേക്കുള്ള  ഫണ്ട്‌ കൈമാറുകയും ചെയ്തു.ശനിയാഴ്ച, പൊന്നാനി ഏരിയ സമിതി ഓഫീസില്‍ നടന്ന പരിപാടി നഗരസഭ ചെയർമാൻ

ശിവദാസ്, ആറ്റുപുറം ഉദ്ഘാടനം ചെയ്തു.പി.കെ.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.ബിന്ദു സിദ്ധാർത്ഥൻ (വൈസ് ചെയർപേഴ്സൺ, പൊന്നാനി നഗരസഭ)കെ.മുരളീധരൻ,സിനിൽ.കെ.സി.ജമീല.കെ.പി തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.വി.വി.ഇസ്മായിൽ നന്ദി പറഞ്ഞു.