25 April 2024 Thursday

അധികാരമുണ്ട് എന്നതു പോലെ തന്നെ ജനങ്ങളോട് ഉത്തരവാദിത്വം കാണിക്കാൻ ജനപ്രതിനിധികൾ തയ്യാറാവണം:കെ ടി ജലീൽ

ckmnews

അധികാരമുണ്ട് എന്നതു പോലെ തന്നെ ജനങ്ങളോട് ഉത്തരവാദിത്വം കാണിക്കാൻ ജനപ്രതിനിധികൾ തയ്യാറാവണം:കെ ടി ജലീൽ


എടപ്പാള്‍:അധികാരമുണ്ട് എന്നതു പോലെ തന്നെ ജനങ്ങളോട് ഉത്തരവാദിത്തം കാണിക്കാൻ ജനപ്രതിനിധികൾ തയ്യാറാവണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ ടി ജലീൽ പറഞ്ഞു.തവനൂർ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികൾക്കായി ഏകദിന ശില്പശാല - ജനപ്രതിനിധി കോൺക്ലേവ്

ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി കെ ടി ജലീൽ.നാടിന്റ വികസനത്തിൽ കക്ഷിരാഷ്ടീയമോ മറ്റു സങ്കുചിത ചിന്തകളോ പാടില്ല.തെരെഞ്ഞെടുക്കപ്പെട്ടതോടെ ജനങ്ങളുടെ പ്രതിനിധിയാണെന്ന ബോധം വന്നാലേ മികച്ച ജനപ്രതിനിധിയാകാൻ കഴിയൂ എന്നും ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ കഴിയണമെന്നും മന്ത്രി കെ ടി ജലീൽ പറഞ്ഞു.തിരൂർ പച്ചാട്ടിരി നൂർലൈക്കിൽ നടന്ന കോൺക്ലേവിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി രാമകൃഷ്ണൻ അധ്യക്ഷനായി.സൈക്കോളജിസ്റ്റ് ഡോ. സലീന ബാപ്പുട്ടി പ്രോഗ്രാം വിശദീകരണം നടത്തി. തുടർന്ന് വികേന്ദ്രീകരണം -സാധ്യതകളും ചുമതലകളും എന്ന വിഷയത്തിൽ കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, ജനപ്രതിനിധികളും പഞ്ചായത്ത് ഭരണവും എന്ന വിഷയത്തിൽ

മലപ്പുറം ഡിഡിപി ഓഫീസ് സീനിയർ സുപ്രണ്ട് കെ സദാനന്ദൻ, തദ്ദേശ ഭരണത്തിലെ വിവര സാങ്കേതികാ വിദ്യാ സാധ്യതകൾ എന്ന വിഷയത്തിൽ ഇൻഫർമേഷൻ കേരള മിഷൻ മലപ്പുറം ജില്ലാ കോർഡിനേറ്റർ രാജൻ എന്നിവർ ക്ലാസ്സെടുത്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗായത്രി നന്ദിയും പറഞ്ഞു.തവനൂർ നിയോജക മണ്ഡലത്തിൽപ്പെട്ട പുറത്തൂർ, മംഗലം, തൃപ്രങ്ങോട്, കാലടി, തവനൂർ, എടപ്പാൾ, വട്ടം കുളം എന്നീ പഞ്ചായത്തിലെ മെമ്പർ മാർ, പൊന്നാനി, തിരൂർ ബ്ലോക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർമാർ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.