28 March 2024 Thursday

കഞ്ചാവ് വില്‍പന എടപ്പാള്‍ സ്വദേശികളായ രണ്ട് പേര്‍ പിടിയില്‍

ckmnews

ചങ്ങരംകുളം:വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തി വന്ന എടപ്പാള്‍ സ്വദേശികളായ രണ്ട് പേര്‍ കുറ്റിപ്പുറം പോലീസിന്റെ പിടിയിലായി.എടപ്പാൾ റൈഹാൻ ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന ഷെബിൻ(20)എരൂവപ്ര കുന്നിൽ താമസിക്കുന്ന ഷാഹുൽ ഹമീദ് (21) എന്നിവരെയാണ് 300 ഗ്രാം കഞ്ചാവുമായി കുറ്റിപ്പുറം പോലീസ് പിടികൂടിയത്. വില്പനക്കായി ചെറിയ പാക്കറ്റിലാക്കി കൊണ്ടുവന്നതായിരുന്നു കഞ്ചാവെന്ന് പോലീസ് പറഞ്ഞു. കുറ്റിപ്പുറം പോലീസ്  ഇൻസ്പെകsർക്ക് ലഭിച്ച രഹസ്യ  വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് തങ്ങൾ പടിവെച്ച് എസ്ഐ അരവിന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവാക്കളെ അറസ്റ്റ് ചെയ്തത്.