29 March 2024 Friday

*ബേക്കറി ജീവനക്കാരനെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമം* മാസ്ക് വെച്ചില്ലെന്നും ഉദ്ധ്യോഗസ്ഥര്‍ ആണെന്നും പറഞ്ഞാണ് 2000 തട്ടാന്‍ ശ്രമിച്ചത്.

ckmnews

*ബേക്കറി ജീവനക്കാരനെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമം*


മാസ്ക് വെച്ചില്ലെന്നും ഉദ്ധ്യോഗസ്ഥര്‍ ആണെന്നും പറഞ്ഞാണ് 2000 തട്ടാന്‍ ശ്രമിച്ചത്.


എടപ്പാൾ: ബേക്കറി ജീവനക്കാരനെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമം. ഷോപ്പ്  ജീവനക്കാരൻ മാസ്ക് കൃത്യമായല്ല അണിഞ്ഞിരിക്കുന്നത് എന്ന് പറഞ്ഞ് പിഴയായി രണ്ടായിരം രൂപ അടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു ഷോപ്പിലെത്തിയ വിരുതൻ. രസീതി ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറായില്ല ഇതോടെയാണ് തട്ടിപ്പ് പുറത്തായത്.കൂടുതല്‍ ആളുകള്‍ വന്നതോടെ സംഭവം പന്തിയെല്ലെന്ന് മനസിലാക്കിയ വിരുതന്‍ ഉടനെ സ്ഥലം കാലിയാക്കി