25 April 2024 Thursday

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പൊന്നാനി കൊലായ ജനുവരി 26ന് നടക്കും

ckmnews

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പൊന്നാനി കൊലായ ജനുവരി 26ന് നടക്കും


ചങ്ങരംകുളം:ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പൊന്നാനി കൊലായ ജനുവരി 26ന് ചങ്ങരംകുളം സംസ്കാരിക ഗ്രന്ഥശാല ഓഫീസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.പൊന്നാനി താലൂക്കിലെ മുഴുവന്‍ എഴുത്തുകാരുടെയും പുസ്തകകള്‍ വായനക്കാര്‍ക്കും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കും വിധം സമാഹരിക്കുന്ന പദ്ധതിയാണ് പൊന്നാനി കൊലായയിലൂടെ ഉദ്ധേശിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.ചൊവ്വാഴ്ച വൈകിയിട്ട് 4 മണിക്ക് പ്രൊഫസര്‍ എംഎം നാരായണന്‍ ഉദ്ഘാടനം ചെയ്യും.സോമന്‍ ചെമ്പ്രേത്ത്,കെ ഉണ്ണികൃഷ്ണന്‍,എംഎം ബഷീര്‍,കെപി തുളസി,എം ഉണ്ണികൃഷ്ണന്‍,എം ശ്രീധരന്‍,എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു