25 April 2024 Thursday

AHM GHSS KOKKUR എം എം കുഞ്ഞാലൻ ഹാജി സ്മാരക ലൈബ്രറി & റീഡിംഗ്‌റൂം ഉദ്ഘാടനം 25ന്

ckmnews


ചങ്ങരംകുളം:കോക്കൂർ എ എച്ച്‌ എം ഗവ ഹയർസെക്കണ്ടറി സ്കൂളിന് ഇ ടി മുഹമ്മദ്‌ ബഷീർ എം പി 20 ലക്ഷം രൂപ അനുവദിച്ച്‌ പണിത ലൈബ്രറി & റീഡിംഗ്‌റൂമിന്റെ ഉദ്ഘാടനം 25-01-2021 തിങ്കൾ 11.30 ന്‌ നടക്കും.ഇ ടി മുഹമ്മദ്‌ ബഷീർ (എം പി)ഉദ്ഘാടനം ചെയ്യും.എം. കെ. റഫീഖ (ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌)അധ്യക്ഷത വഹിക്കും.പി പി സക്കീർ (പിടിഎ പ്രസിഡന്റ്‌)സ്വാഗതം പറയും.അഡ്വ. ഇ.സിന്ദു(ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്,എ പി പുരുഷോത്തമൻ (ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌),ആരിഫ നാസർ

(ജില്ലാപഞ്ചായത്ത്‌ മെംബർ),കെ വി ഷഹീർ (ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയമാൻ),റീസ പ്രകാശ്‌ (ബ്ലോക്ക്‌ പഞ്ചായത്ത്‌ മെംബർ)മൈമൂന ഫാറൂഖ്‌ (ഗ്രാമപഞ്ചായത്ത്‌ മെംബർ),പി എ അബ്ദുസ്സലാം  ഗ്രാമപഞ്ചായത്ത്‌ മെംബർ)കെ സ്നേഹലത (R.D.D),കെ പി രമേഷ് കുമാർ (DEO), പി വിജയകുമാരി (AEO),അഷ്‌റഫ്‌ കോക്കൂർ (വെൽഫയർ കമ്മിറ്റി ചെയർമാൻ),എൻ വി ഉണ്ണി ഒതളുർ,ഷാനവാസ്‌ വട്ടത്തൂർ,പി എസ്‌ കൃഷ്ണൻ,കെ വി ഹംസ (പ്രസിഡന്റ്‌ എസ്‌ എം സി)എ സി രാമകൃഷ്ണൻ (എച്ച്‌ എം)മുജീബ്‌ കോക്കൂർ (പ്രസിഡന്റ്‌ അലുമ്നി)തുടങ്ങിയവര്‍    പങ്കെടുക്കും.പി വി അജിത (പ്രിൻസിപ്പാൾ)നന്ദി പറയും.