25 April 2024 Thursday

വട്ടപ്പാറയില്‍ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ckmnews



വളാഞ്ചേരി:വട്ടപ്പാറയില്‍ ചരക്ക് ലോറി അപകടത്തില്‍ പെട്ട് താഴേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.മഹാരാഷ്ട്രയിൽ നിന്നും  പഞ്ചസാര ലോഡുമായി   കൊച്ചിയിലേക്ക് പോവുകയായിരുന്നു  ലോറിയാണ് ശനിയാഴ്ച  പുലർച്ചെ മൂന്നരയോടെ അപകടത്തിൽപ്പെട്ട് മറിഞ്ഞത്.അപകടത്തില്‍ പെട്ട ലോറിയുടെ ക്യാബിനിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഡ്രൈവറെ ഒരു മണിക്കൂറോളം ശ്രമിച്ച് പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.വാഹനത്തിനടുത്തേക്ക് രക്ഷാപ്രവർത്തനവാഹനങ്ങൾ എത്താത്തതും സമയം വൈകാൻ കാരണമായി.വളാഞ്ചേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു