25 April 2024 Thursday

വാക്സിന്‍ എത്തിയതോടെ മുന്നറിയിപ്പ് മാറ്റി; ഉപഭോക്താക്കള്‍ക്ക് പുതിയ സന്ദേശവുമായി ബിഎസ്‌എന്‍എല്‍

ckmnews

ഫോണില്‍ ഇനി കോവിഡിനെ കുറിച്ചുള്ള മുന്നറിയിപ്പ് ഇനിയില്ല. വാക്‌സിന്‍ എത്തിയതോടെ പുതിയ സന്ദേശം അവതരിപ്പിക്കുകയാണ് ബിഎസ്‌എന്‍എല്‍. 'നമസ്കാരം, പുതുവത്സരത്തില്‍ പ്രതീക്ഷയുടെ കിരണമായി കോവിഡ് 19 വാക്സീന്‍ എത്തിയിരിക്കുന്നു' എന്ന വാക്കുകളാണ് ഫോണ്‍ വിളിക്കുമ്ബോള്‍ ഇനി കേള്‍ക്കുക.

പുതിയ സന്ദേശത്തിലെ ശബ്ദവും ബിഎസ്‌എന്‍എല്‍ ഉദ്യോഗസ്ഥയായ എസ് ശ്രീപ്രിയയുടേതാണ്. ആദ്യത്തെ കോവിഡ് മുന്നറിയിപ്പിനും ശ്രീപ്രിയ ആയിരുന്നു ശബ്ദം നല്‍കിയത്. എന്നാല്‍, പിന്നീടു കേന്ദ്രനിര്‍ദ്ദേശ പ്രകാരം സന്ദേശം പരിഷ്കരിച്ചു മാറ്റി