20 April 2024 Saturday

അബ്ബാസിയ്യ ഇസ് ലാമിക് സെന്റർ ഉദ്ഘാടനം ചെയ്തു.

ckmnews


എടപ്പാൾ : അതളൂർ നേഡറ്റിൽ പുതുതായി നിർമിച്ച അബ്ബാസിയ്യ ഇസ് ലാമിക് സെന്റർ എസ് വൈ എസ് മലപ്പുറം ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് സീതിക്കോയ തങ്ങൾ നാടിനു സമർപ്പിച്ചു.

സംസ്ഥാന മദ്രസാധ്യാപക ക്ഷേമ ബോർഡ് അംഗം കെ സിദ്ധീഖ് മൗലവി അയിലക്കാട് സമ്മേളനം ഉദ്ഘാടനം ചെയ്തു.- സർക്കിൾ പ്രസിഡണ്ട് ഉമർ സഅദി ആധ്യക്ഷത വഹിച്ചു. സയ്യിദ് അൻവർ സാദാത്ത് തങ്ങൾ, സയ്യിദ് എസ് ഐ കെ തങ്ങൾ മൂതൂർ, ഹസൻ അഹ്സനി, അബ്ദുസമദ് ബാഖവി, ഇബ്രാഹീം കരീം ബാഖവി,ഹബീബ് അഹ്സനി, ശുക്കൂർ സഖാഫി, നജീബ് അഹ്സനി,അഷ്റഫ് അൽ ഹസനി, ഹംസ ഹാജി അതളൂർ, മൊയ്തീൻ ഷാ, ശംസുദ്ധീൻ മിസ്ബാഹി പ്രസംഗിച്ചു,

 ഇസ്‌ലാമിക് സെന്ററിനു കീഴിൽ, മദ്രസ, സാന്ത്വന കേന്ദ്രം, യൂത്ത് സ്ക്വയർ, സ്കൂൾ ഓഫ് ഖുർആൻ സെന്റർ തുടങ്ങിയ സംരഭങ്ങൾ പ്രവർത്തിക്കും,