20 April 2024 Saturday

പന്നിയൂർ ശ്രീ വരാഹമൂർത്തി ക്ഷേത്രത്തിലെ നവീകരിച്ച ലക്ഷ്മീനാരായണ ശ്രീകോവിൽ സമർപ്പണം ഞായറാഴ്ച

ckmnews

*പന്നിയൂർ ശ്രീ വരാഹമൂർത്തി ക്ഷേത്രത്തിലെ നവീകരിച്ച ലക്ഷ്മീനാരായണ ശ്രീകോവിൽ സമർപ്പണം ഞായറാഴ്ച*


കുമ്പിടി: പന്നിയൂർ ശ്രീ വരാഹമൂർത്തി ക്ഷേത്രത്തിലെ നവീകരിച്ച ലക്ഷ്മീനാരായണ ശ്രീകോവിൽ സമർപ്പണം   ഞായറാഴ്ച(24.01.21) കാലത്ത് 9 ന് നടക്കും.

ക്ഷേത്രം ട്രസ്റ്റി മഹാമഹിമശ്രീ കോഴിക്കോട് സാമൂതിരി രാജായുടെ സാന്നിധ്യത്തിലും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കൽപ്പുഴ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലും  സുരേഷ്‌ഗോപി എം പി  നിർവഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ എന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.