28 March 2024 Thursday

*വി എഫ് സി ആർട്സ് &സ്പോർട്സ് വെൽഫയർ ക്ലബിന് പുതിയ ഭാരവാഹികൾ*

ckmnews

വി എഫ് സി ആർട്സ് &സ്പോർട്സ് വെൽഫയർ ക്ലബിന് പുതിയ ഭാരവാഹികൾ


കുമാരനെല്ലൂർ:വെള്ളാളൂർ വി എഫ് സി ആർട്സ് &സ്പോർട്സ് വെൽഫയർ ക്ലബിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വെള്ളാളൂർ എം എം ജെ ബി സ്കൂളിൽ വെച്ച് ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പ്രസിഡന്റ്- എം പി നഹാസ്, സെക്രട്ടറി -വി വി നസീഫ്, ട്രഷറർ പി ടി അഷറഫ് വെള്ളാളൂർ, വൈസ് പ്രസിഡന്റുമാർ -ഫവാസ്, സുബ്രു, ജോയിന്റ് സെക്രട്ടറിമാരായി ടി വി മുനീർ, കെ കെ മുബഷിർ എന്നിവരെയും തിരഞ്ഞെടുത്തു.

 വി എഫ് സി ക്ലബ്‌  ഉപദേശക സമിതി അംഗങ്ങളായ എം വി റഫീഖ് വെള്ളാളൂർ, എം പി കാദർ വെള്ളാളൂർ,വി പി അക്‌ബർ, കെ കെ താഹിർ ,അനസ് കെ കെ, നൗഫൽ പി, തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി. പി ടി അഷറഫ് വെള്ളാളൂർ യോഗത്തിൻ നന്ദി പറഞ്ഞു.