24 April 2024 Wednesday

ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് മാതൃകയായി പൊന്നാനി സ്വദേശിയായ ചെമ്പയില്‍ സമീര്‍ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീണ്ടും 12 ലക്ഷം രൂപയുടെ ധനസഹായം

ckmnews

ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് മാതൃകയായി പൊന്നാനി സ്വദേശിയായ ചെമ്പയില്‍ സമീര്‍


നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീണ്ടും 12 ലക്ഷം രൂപയുടെ ധനസഹായം 


പൊന്നാനി:ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് മാതൃകയാകുകയാണ് പൊന്നാനി സ്വദേശിയായ ചെമ്പയില്‍ സമീര്‍.12 ലക്ഷം രൂപ ധനസഹായമാണ് ഇത്തവണ പൊന്നാനിയുടെ കാരുണ്യ പ്രവർത്തകൻ പ്രഖ്യാപിച്ചത്. 400 കുടുംബങ്ങൾക്ക് പ്രതിമാസം 500 രൂപ വീതം (മാസം 2ലക്ഷം) 6 മാസത്തേക്ക് 12 ലക്ഷം രൂപ ധന സഹായമാണ് പൊന്നാനി സ്വദേശിയും,ദുബൈ വ്യവസായിയുമായ സമീർ ചെമ്പയിൽ തൻ്റെ പിതാവ് ഡോക്ടർ അബ്ദുറഹ്മാൻ കുട്ടി അവർകളുടെ സ്മരണാർത്ഥം നിർദ്ധരരും,നിരാലംബരുമായ കുടുംബങ്ങൾക്ക് വീതിച്ചു നൽകി കാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് വീണ്ടും മാതൃകയായിരിക്കുന്നത്.പാവപ്പെട്ട 20 യുവതികൾക്ക് വിവാഹ ധനസഹായമായി 50,000 രൂപ വീതവും,കഴിഞ്ഞ ആറുമാസം 400 കുടുംബങ്ങൾക്ക് 500 രൂപ വീതവും,പൊന്നാനി, വെളിയംകോട്,പാലപ്പെട്ടി തീരപ്രദേശങ്ങളിലെ മുഴുവൻ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകളും നൽകി സമീർ ചെമ്പയിൽ മാതൃകയായിരിന്നു.വീഡിയോ കോൺഫറൻസ് വഴി ട്രസ്റ്റ് കോഡിനേറ്റർ APK നസറു വിതരണോത്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ  മീഡിയേറ്റർ നിസാർ വെളിയംകോട്, യൂസഫ് പൊന്നാനി, മുസ്തഫ PV എന്നിവരും പങ്കെടുത്തു.നിർദ്ധരരായ 20 പെൺകുട്ടികൾക്ക് 50,000 രൂപ വീതം നൽകി വരുന്ന വിവാഹ ധനസഹായത്തിൻ്റെ രണ്ടാം ഘട്ടം ആരംഭിക്കുവാനും യോഗത്തിൽ തീരുമാനമായി.