23 April 2024 Tuesday

കോവിഡ് പ്രതിസന്ധി:ധനകാര്യ സ്ഥാപനങ്ങളിലെ കാര്‍ഷിക വായ്പകള്‍ എഴുതള്ളണം പൊന്നാനി മണ്ഡലം സ്വതന്ത്ര കർഷക സംഘം

ckmnews

കോവിഡ് പ്രതിസന്ധി:ധനകാര്യ സ്ഥാപനങ്ങളിലെ കാര്‍ഷിക വായ്പകള്‍ എഴുതള്ളണം


പൊന്നാനി മണ്ഡലം സ്വതന്ത്ര കർഷക സംഘം


ചങ്ങരംകുളം:കോവിഡ് മഹാമാരിയിൽ ജനങ്ങൾ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ധനകാര്യ സ്ഥാപനങ്ങളിൽനിന്നുംവയ്പ്പ എടുത്ത കാർഷിക ലോണുകൾ കേന്ദ്രം സർക്കാർ എഴുതി തള്ളണമെന്നും കാർഷികേതര വയ്പ്പകൾക്ക് സംസ്ഥാന സർക്കാർ കോവിഡ് കാലയളവിലെ പലിശ സബ്‌സിഡിയായി നൽകണമെന്ന് പൊന്നാനി മണ്ഡലം സ്വതന്ത്ര കർഷക സംഘം യോഗം ആവശ്യപ്പെട്ടു.ജനുവരി 30 ന്ജില്ല കർഷക സംഘം മലപ്പുറത്ത്‌ വെച്ച് നടത്തുന്ന *കർഷകചത്വരം**സമര പരിപാടി വിജയിപ്പിക്കാൻ തീരുമാനിച്ചു.സംഘടകസമിതി യോഗം ചങ്ങരംകുളം ലീഗ്ഓഫീസിൽ മലപ്പുറം ജില്ല സ്വതന്ത്ര കർഷക സംഘം ആക്‌റ്റിംഗ് പ്രസിഡന്റ് പി പി. യൂസഫ് അലി ഉത്ഘാടനം ചെയ്യ്തു. മണ്ഡലം പ്രസിഡന്റ് എവി അബ്ദുറു അദ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ടികെ റഷീദ്,എസ് ടി യു മണ്ഡലം പ്രസിഡന്റ് ടി കെ ഗഫൂർ, എംപി. ബഷീർ പള്ളിക്കര, കെ വി. അബ്ദുള്ളകുട്ടി മാസ്റ്റർ,അബ്ദുല്ലകുട്ടി മാറഞ്ചേരി, അബൂബക്കർ മാറഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു