24 April 2024 Wednesday

ഭര്‍ത്താവുമായി അടിപിടി റോഡില്‍ കിടന്ന 19 കാരിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു സംഭവം ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത്

ckmnews

ഭര്‍ത്താവുമായി അടിപിടി റോഡില്‍ കിടന്ന 19 കാരിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു


സംഭവം ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത്


ചങ്ങരംകുളം:ഭര്‍ത്താവുമായി അടിപിടിയുണ്ടാക്കി റോഡരികില്‍ കിടന്ന 19 കാരിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.വ്യാഴാഴ്ച ഉച്ചയോടെ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് ആണ് സംഭവം.റോഡരികില്‍ കുടില്‍ കെട്ടി താമസിക്കുന്ന കുടുംബാഗങ്ങളില്‍ പെട്ട 19 കാരിയാണ് അവശനിലയില്‍ റോഡില്‍ കിടന്നത്.വാര്‍ഡ് മെമ്പര്‍ അശറഫ് കാട്ടില്‍,ദിനേശന്‍ കാഞ്ഞിയൂര്‍ ,മുത്തൂസ് പാവിട്ടപ്പുറം  തുടങ്ങിയവര്‍ ചേര്‍ന്ന് ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.അന്യേഷണത്തില്‍ യുവതി പെരുമ്പിലാവുള്ള യുവാവുമായി ഏതാനും മാസം മുമ്പ് വിവാഹിതയായിരുന്നുവെന്നും ഇവര്‍ തമ്മിലുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചെതെന്നുമാണ്  അറിയാന്‍ കഴിഞ്ഞത്.ചങ്ങരംകുളം എസ്ഐ വിജയന്റെ നേതൃത്വത്തില്‍ പോലീസെത്തി യുവതിയുടെ മൊഴിയെടുത്തു.കാണാതായ യുവതിയുടെ ഭര്‍ത്താവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.യുവതിയെ ചികിത്സ നല്‍കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞു വിട്ടു