Kunnamkulam
മലബാർ തൊഴിയൂർ സഭ ഉയിർപ്പ് പ്പെരുന്നാൾ ആഘോഷിച്ചു.
കുന്ദംകുളം: മലബാർ സ്വതന്ത്ര സുറിയാനി സഭ ഭദ്രാസന ആസ്ഥാനമായ തൊഴിയൂർ സെൻ്റ് ജോർജ് പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു.
സഭാ പരമാദ്ധ്യക്ഷൻ അഭിവന്യ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു.
ഫാ. മൈക്കിൾ ഗീവർഗ്ഗീസ് , ഡീക്കൺ ബന്യാമിൻ ചിറ്റിലപ്പിള്ളി എന്നിവർ സഹകാർമ്മികരായി.