19 April 2024 Friday

പ്ളാസ്റ്റിക്ക് വിമുക്ത ഇന്ത്യ സന്ദേശവുമായി യുവാക്കളുടെ ലഡാക്ക് യാത്ര

ckmnews

ചങ്ങരംകുളം:പ്ളാസ്റ്റിക്ക് വിമുക്ത ഇന്ത്യ എന്ന സന്ദേശവുമായി യുവാക്കള്‍ ലഡാക്കിലേക്ക് യാത്ര തിരിച്ചു.ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശികളായ അനസ്,അസ്ലം,നബീല്‍,ബാദു,അഷ്റക്,സിറാജ്  എന്നീ യുവാക്കളാണ് ലഡാക്കിലേക്ക് കാറില്‍ യാത്ര തിരിച്ചത്.20 ദിവസം നീണ്ട് നില്‍ക്കുന്ന യാത്രയില്‍ പ്ളാസ്റ്റിക്ക് പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും പ്ളാസ്റ്റിക്ക് വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുമെന്നും യുവാക്കള്‍ പറയുന്നു.ബുധനാഴ്ച കാലത്താണ് ആറംഗ സംഘം ചങ്ങരംകുളത്ത് നിന്ന് യാത്ര തിരിച്ചത്.