29 March 2024 Friday

വളാഞ്ചേരി പൈങ്കണ്ണൂരിൽ കാർ സ്കൂൾ പാചകപ്പുരയിലേക്ക് ഇടിച്ചു കയറി

ckmnews

വളാഞ്ചേരി ∙ ദേശീയപാത പൈങ്കണ്ണൂരിൽ നിയന്ത്രണംവിട്ട കാർ സ്കൂൾ പാചകപ്പുരയിലേക്ക് ഇടിച്ചു കയറി. കാർ യാത്രക്കാർക്കു പരുക്കേറ്റു. ഇന്നലെ പുലർച്ചെ 3ന് ആണ് അപകടം. ഇടുക്കിയിൽനിന്നു കോഴിച്ചെനയിലേക്കു പോകുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. കെട്ടിടത്തിന്റെ ഓടുകൾ തകർന്നു. കാറിൽ നാലംഗ കുടുംബമാണ് സഞ്ചരിച്ചിരുന്നത്. ഇവർക്കു സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി.