20 April 2024 Saturday

മൂന്നു മാസം ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് എല്‍പിജി സൗജന്യം'; സിലണ്ടറുകള്‍ നല്‍കുന്നത് 7.15 കോടി പേര്‍ക്ക്; ദുര്‍ബലവിഭാഗത്തിന്റെ കൈപിടിച്ച്‌ കേന്ദ്രം

ckmnews

കൊറോണ വൈറസ് വ്യാപനകാലഘട്ടത്തിനിടെ പ്രധാന്‍മന്ത്രി ഗരിബ് കല്യാണ്‍ യോജനയ്ക്കു കീഴില്‍ ദുര്‍ബലവിഭാഗത്തിനു വേണ്ടി നിരവധി സംരംഭങ്ങള്‍ നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നു മാസത്തേയ്ക്ക് ഉജ്വല ഗുണഭോക്താക്കള്‍ക്ക് എല്‍പിജി സിലണ്ടറുകള്‍ സൗജന്യമായി നല്‍കും.


പദ്ധതിക്ക് കീഴില്‍ സൗജന്യമായി എല്‍പിജി സിലണ്ടര്‍ വിതരണം ചെയ്യുന്നതിന് എണ്ണ വിപണന കമ്ബനികള്‍ക്ക് കേന്ദ്രം പണം അനുവദിച്ചു. ഇന്നു വരെ 7.15 കോടി ഗുണഭോക്താക്കള്‍ക്കായി 5,606 കോടി രൂപകൈമാറ്റം ചെയ്യ്തിട്ടുണ്ട്. ഈ മാസത്തില്‍ ഉജ്വല ഗുണഭോക്താക്കള്‍ ബുക്കു ചെയ്തിരിക്കുന്ന 1.26 കോടി സിലണ്ടറുകളില്‍ 85 ലക്ഷം സിലണ്ടറുകള്‍ വിതരണം ചെയ്തു കഴിഞ്ഞു.


രാജ്യത്ത് 27.87 കോടി എല്‍പിജി ഉപയോക്താക്കളാണ് ഉള്ളത്. ഇതില്‍ എട്ടു കോടിയിലധികം പ്രധാന്‍ മന്ത്രി ഉജ്വല്‍ യോജന ഗുണഭോക്താക്കളാണ്