25 April 2024 Thursday

വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സക്കിടെ മരിച്ചു മരിച്ചത് പന്താവൂര്‍ കക്കിടിക്കല്‍ സ്വദേശിയായ 20 കാരന്‍

ckmnews

വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച  യുവാവ് ചികിത്സക്കിടെ മരിച്ചു


മരിച്ചത് പന്താവൂര്‍ കക്കിടിക്കല്‍ സ്വദേശിയായ 20 കാരന്‍


ചങ്ങരംകുളം:വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സക്കിടെ മരിച്ചു.പന്താവൂര്‍ കക്കിടിക്കല്‍ താമസിക്കുന്ന  കൊല്ലവളപ്പില്‍ പ്രകാശന്റെ മകന്‍ പ്രഭിജിത്ത്(20) ആണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചത്.ഞായറാഴ്ച വൈകിയിട്ട് ശാരീരിക അസ്ഥത അനുഭവപ്പെട്ട പ്രഭിജിത്തിനെ ബന്ധുക്കള്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ പ്രഭിജിത്ത് ബുധനാഴ്ച വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.വ്യാഴാഴ്ച പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.