20 April 2024 Saturday

വെളിയംകോട് ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന പദ്ധതി വിതരണോദ്ഘാടനം നടത്തി

ckmnews



എരമംഗലം:വെളിയംകോട് ഗ്രാമ പഞ്ചായത്ത്  2020 - 2021 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്യഷി ഭവൻ മുഖേന നടപ്പിലാക്കുന്ന 10 പദ്ധതികളിൾ ഉൾപ്പെട്ട ഗ്രോ ബേഗും , വളവും അടങ്ങിയ 1800 യൂണിറ്റിൻ്റെയും കിഴങ്ങ് വർഗ്ഗ വിളകളുടെയും ( ഇടവിള ക്യഷി ) വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു.വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപുറത്ത് അധ്യക്ഷത വഹിച്ചു .മെമ്പർമാരായ സെയ്ത് പുഴക്കര , ഹുസ്സൈൻ പാടത്തകായിൽ , റസ്ലത്ത് സെക്കീർ തുടങ്ങിയവർ സംസാരിച്ചു . കൃഷി ഓഫീസർ ലമിന സ്വാഗതം പറഞ്ഞു .