24 April 2024 Wednesday

ലോക്ക് ഡൗണ്‍:ഓണ്‍ലൈന്‍ വഴി സ്കൂള്‍ വാര്‍ഷികാഘോഷം നടത്തി ആലംകോട് ജിഎല്‍പി സ്കൂള്‍

ckmnews



ചങ്ങരംകുളം:ലോക്ക് ഡൗണ്‍ മൂലം പ്രതിസന്ധിയിലായ വിദ്യാഭ്യാസ മേഖലയില്‍ കുട്ടികളിലെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ പുതിയ സംവിധാനങ്ങള്‍ കണ്ടെത്തുകയാണ് ആലംകോട് ജിഎല്‍പി സ്കൂളിലെ അധ്യാപകരും പിടിഎ ഭാരവാഹികളും.ആലങ്കോട് ജി.എൽ.പി.സ്കൂളിന്റെ 113 മത്  വാർഷികാഘോഷം ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് നടത്തിയത് കുട്ടികളിലും രക്ഷിതാക്കളിലും അധ്യാപകരിലും വേറിട്ട അനുഭവങ്ങളാണ് സമ്മാനിച്ചത്. പ്രത്യേകം രൂപീകരിച്ച വാട്സ്ആപ്പ്  ഗ്രൂപ്പിലാണ് കുട്ടികൾ തങ്ങളുടെ കലാപരിപാടികൾ അവതരിപ്പിച്ചത് .എല്‍കെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളെല്ലാം പരിപാടികൾ അവതരിപ്പിച്ചു. നൃത്തം,, ഏകാഭിനയം, പാവ നാടകം , ഫാൻസി ഡ്രസ്സ് , സംഘ നൃത്തം , കഥ കവിത തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളാൽ ഓൺലൈൻ വാർഷികം മനോഹരമായി .ഞായറാഴ്ച രാവിലെ പത്ത് മുതൽ വൈകീട് ആറു മണി വരെയാണ് കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചത്. പരിപാടിക്ക് വേണ്ടി കുട്ടികൾ വീട്ടിലിരുന്ന് തന്നെ മേക്കപ് ചെയ്ത് ഗംഭീരമായി ഒരുങ്ങിയിരുന്നു. രാവിലെ പത്ത്  മണിക്ക് പ്രധാനാധ്യാപിക ശശികല ടീച്ചർ സ്വാഗതം പറഞ്ഞതോടെ പരിപാടികൾക്കു തുടക്കമായി. വാർഷികാഘോഷത്തിൽ എടപ്പാൾ എഇഒ സുരേഷ് സർ ,ബിപി ഓ  ജിജി സർ എന്നിവർ പങ്കെടുത്തു. സ്റ്റാഫ്  സെക്രെട്ടറി ശരീഫ് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു .