16 April 2024 Tuesday

സൈക്കിളിലേറി ഒരു കാശ്മീര്‍ യാത്ര ചങ്ങരംകുളം ഉദിനുപറമ്പ് സ്വദേശി യാത്ര തിരിച്ചു

ckmnews

സൈക്കിളിലേറി ഒരു കാശ്മീര്‍ യാത്ര


ചങ്ങരംകുളം ഉദിനുപറമ്പ് സ്വദേശി യാത്ര തിരിച്ചു


ചങ്ങരംകുളം:സൈക്കിളിലേറി ഒരു കാശ്മീര്‍ യാത്ര പോവുകയാണ് ചങ്ങരംകുളം ഉദിനുപറമ്പ് സ്വദേശിയായ ഷെഹീര്‍ എന്ന 25 കാരന്‍.സേവ് ഓര്‍ വാട്ടര്‍ എന്ന മികച്ച ഒരു സന്ദേശവുമായാണ് സെഹീര്‍ കേരളത്തില്‍ നിന്ന് കാശ്മീരിലേക്ക് സൈക്കിളില്‍ യാത്ര തിരിച്ചത്.നാടിന്റെ മുഴുവൻ സ്നേഹാദരങ്ങളും ഏറ്റുവാങ്ങി  കൊളാടിക്കൽ ഷെഹീർ ചങ്ങരംകുളം ഉദിനുപറമ്പിൽ നിന്നും ബുധനാഴ്ച കാലത്ത്  കാശ്മിരീലേക്ക് സൈക്കിളിൽ യാത്ര ആരംഭിച്ചു.രണ്ട് മാസം കൊണ്ട് ലക്ഷ്യ സ്ഥാനത്ത് എത്തുമെന്നാണ് യുവാവിന്റെ പ്രതീക്ഷ.പെരുമ്പടപ്പ് ബ്ലോക്ക് മെമ്പർ രാംദാസ് മാസ്റ്റർ,ആലംകോട് ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ സുനിത ചെറളശ്ശേരി,ഷെഹീറിന്റെ പിതാവ് കൊളാടിക്കൽ അവറാൻ സുബൈർ നടുവിലവളപ്പിൽ, വിബിൻ മഞ്ഞക്കാട്ട്, തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് ഷെഹീർ യാത്ര ആരംഭിച്ചത്.