24 April 2024 Wednesday

ഇടത് സർക്കാർ അട്ടിമറിച്ച മദ്യനയം പുനഃസ്ഥാപിക്കാൻ സാധിക്കണം:അഷറഫ് കോക്കൂർ

ckmnews

ഇടത് സർക്കാർ അട്ടിമറിച്ച മദ്യനയം പുനഃസ്ഥാപിക്കാൻ സാധിക്കണം:അഷറഫ് കോക്കൂർ


ചങ്ങരംകുളം:യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ ജനകീയ മദ്യനയം മാറ്റം വരുത്താതെ കൂടുതൽ സുതാര്യമാക്കി നടപ്പാക്കും എന്ന് വാഗ്ദാനം നൽകി അധികാരത്തിൽ എത്തിയ ഇടത് സർക്കാർ, പൂട്ടിയഎല്ലാ ബാറുകളും മറ്റു പുതിയ മദ്യശാലകളും തുറന്ന്കൊടുത്തുകൊണ്ട് അട്ടിമറിക്കപ്പെട്ട മദ്യനയം പുനഃസ്ഥാപിക്കാൻ ജന നന്മ ആഗ്രഹിക്കുന്ന മദ്യവിരുദ്ധ സമൂഹത്തിന് ഇനിയും സാധ്യമാവേണ്ടതുണ്ട്  എന്ന്  മുസ്ലിം ലീഗ് ജില്ലാ ഉപ അധ്യക്ഷൻ അഷ്റഫ് കോക്കൂർ അഭിപ്രായപ്പെട്ടു. ലഹരി നിർമാർജന സമിതി പൊന്നാനി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എൽഎൻഎസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പിഎംകെ കാഞ്ഞിയൂർ അധ്യക്ഷത വഹിച്ചു.അഡ്വ, സിദ്ദിഖ് പന്താവൂർ, ഒ കെ കഞ്ഞികോമു മാസ്റ്റർ, സുഹറ മമ്പാട്, ഷാനവാസ് വട്ടത്തൂർ, കദീജ മുത്തേടത്ത്, മൗലവി കുഞ്ഞഹമ്മദ് കോക്കൂർ, അഷ്റഫ് പുറത്താട്ട്, ആഷിക് നന്നംമ്മുക്ക്, സലീം വിവി കോക്കൂർ, അബ്ദുൽ ലത്തീഫ് ഒതളൂർ, നൂറുദ്ദീൻ കോക്കൂർ സംസാരിച്ചു.

             ലഹരി നിർമാർജന സമിതി അംഗങ്ങളും ജന പ്രതിനിധിളുമായ ഫർഹാൻ ബിയ്യം, അഷ്റഫ് കാട്ടിൽ, സി കെ അഷ്റഫ്, സീനത്ത് പൊന്നാനി, രാഗി  രമേഷ്, തെസ്നി എ ബഷീർ , റഈസ അനീസ്, എന്നിവരെ ചടങ്ങിൽ ആദരിച്ചു.