29 March 2024 Friday

ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ അവലോകനം നടത്തി

ckmnews

മലപ്പുറം:വാർഷിക പദ്ധതിയുടെ നടപ്പ് വർഷ കാലാവധി പൂർത്തി യാകാനിരിക്കെ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി പദ്ധതികളുടെ അവലോകനം നടത്തി. കൃത്യമായി പദ്ധതി പൂർത്തീകരിക്കുന്നതിന് വേണ്ട നിർദേശങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സറീന ഹസീബിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മെമ്പർമാരായ പി.കെ.സി അബ്ദുറഹിമാൻ , ഫൈസൽ എടശ്ശേരി,

അഡ്വ.മോഹൻദാസ്, സുഭദ്ര ശിവദാസൻ, സമീറ പുളിക്കൽ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ബി. സുരേഷ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ മറിയാമ്മ ജോർജ്ജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ മാത്യു ജോർജ്ജ്, രാജി ജോസ്,  ജില്ലാ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി. യു.  അബ്ദുൽ അസീസ്, കൃഷി അസി. എക്സി എഞ്ചിനിയർ സി.വി സന്തോഷ്, വിവിധ ഫാം ഓഫീസർമാർ പങ്കെടുത്തു