25 April 2024 Thursday

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

ckmnews

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ചൊവ്വാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ചൊവ്വാഴ്ച ഗ്രാമിന് 4,565 രൂപയും പവന് പവന് 36,520 രൂപയുമായി.

ജനുവരി 18ന് ഗ്രാമിന് 4,550 രൂപയും പവന് 36,400 രൂപയുമായിരുന്നു നിരക്ക്.

അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ വര്‍ധന റിപ്പോര്‍ട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,839 ഡോളറാണ് നിലവിലെ നിരക്ക്.