20 April 2024 Saturday

നടി അനുശ്രീയ്ക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ദേവസ്വം

ckmnews

ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് പ​ര​സ്യ ചി​ത്രീ​ക​ര​ണം ന​ട​ത്തി​ ഭരണസമിതിയെ വഞ്ചിച്ച്‌ അന്യായമായ ലാഭമുണ്ടാക്കിയെന്ന പേരില്‍ വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ക്കു​മെ​ന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ദേ​വ​സ്വം. ഹി​ന്ദു​സ്ഥാ​ന്‍ യൂ​നി​ലി​വ​ര്‍ ക​മ്ബ​നി, ന​ടി അ​നു​ശ്രീ, പ​ര​സ്യ ക​മ്ബ​നി​യാ​യ സി​ക്സ്ത് സെ​ന്‍​സിന്റെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ശു​ഭം ദു​ബെ എ​ന്നി​വ​രി​ല്‍​നി​ന്ന് ഒ​രു​കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ക്കു​മെ​ന്നാണ് ദേ​വ​സ്വം അറിയിച്ചിരിക്കുന്നത്. അതേസമയം പല കാര്യങ്ങള്‍ക്കും ദേശീയതയ്ക്കൊപ്പം നില്‍ക്കുന്ന ഒരു താരമാണ് അനുശ്രീ. അതുകൊണ്ട് തന്നെ ഇടതുപക്ഷക്കാര്‍ മാത്രമുളള ഗുരുവായൂര്‍ ക്ഷേത്രസമിതി താരത്തിനെതിരെ പ്രതികാര നടപടി സ്വീകരിച്ചതാണെന്നും ആരോപണമുണ്ട്.

എന്നാല്‍ ഇ​വ​രു​ടെ പ​ക്ക​ലു​ള്ള ഇ​ല​ക്‌ട്രോ​ണി​ക് രേ​ഖ​ക​ള്‍ തി​രി​ച്ചു​കി​ട്ടാ​നും ചി​ത്രീ​ക​രി​ച്ച പ​ര​സ്യം പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​ത് ത​ട​യാ​നുമാണ് കോ​ട​തി​യെ സ​മീ​പി​ക്കാന്‍ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചതെന്നാണ് ദേ​വ​സ്വത്തിന്‍റെ വാദം. അതേസമയം ക്ഷേ​ത്ര​ത്തി​ലും പ​രി​സ​ര​ത്തും സൗ​ജ​ന്യ​മാ​യി സാ​നി​റ്റൈ​സേ​ഷ​ന്‍ ന​ട​ത്താ​നെ​ന്ന വ്യാ​ജേ​ന അ​പേ​ക്ഷ ന​ല്‍​കി ദേ​വ​സ്വ​ത്തെ വ​ഞ്ചി​ച്ച്‌ ക​ച്ച​വ​ട​ല​ക്ഷ്യ​ത്തോ​ടെ പ​ര​സ്യ​ ചി​ത്രീ​ക​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും ദേ​വ​സ്വം വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.