29 March 2024 Friday

കോടതിയില്‍ അപ്രതീക്ഷിത അതിഥി; മ​ജി​സ്ട്രേ​റ്റിന്‍റെ ചേം​ബ​റി​ലെ പാ​മ്ബ് പ​രി​ഭ്രാ​ന്തി പ​ര​ത്തി

ckmnews

മ​ജി​സ്ട്രേ​റ്റിെന്‍റ ചേം​ബ​റി​ലെ പാ​മ്ബ് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ചാ​ല​ക്കു​ടി ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ മ​ജി​സ്ട്രേ​റ്റിെന്‍റ ചേം​ബ​റി​ലാ​ണ് പാ​മ്ബ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ചേം​ബ​റി​ലെ ഫ​യ​ലു​ക​ള്‍​ക്കി​ട​യി​ല്‍ കാ​ണ​പ്പെ​ട്ട വ​ലി​യ പാ​മ്ബ് ജീ​വ​ന​ക്കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി. എ​ന്നാ​ല്‍, നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പാ​മ്ബ് അ​പ്ര​ത്യ​ക്ഷ​മാ​യ​ത് കൂ​ടു​ത​ല്‍ ഭ​യ​പ്പാ​ട് സൃ​ഷ്​​ടി​ച്ചു.

പാ​മ്ബി​നെ ക​ണ്ടെ​ത്താ​തെ ചേം​ബ​റി​ല്‍ ഇ​രി​ക്കു​ക സു​ര​ക്ഷി​ത​മ​ല്ലെ​ന്ന തോ​ന്ന​ല്‍ ജീ​വ​ന​ക്കാ​രെ അ​സ്വ​സ്ഥ​രാ​ക്കി. വി​വ​ര​മ​റി​ഞ്ഞ് വ​നം വ​കു​പ്പ് മൊ​ബൈ​ല്‍ സ്ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി. ഫ​യ​ലു​ക​ള്‍​ക്കി​ട​യി​ലും മു​റി​യി​ലും തി​ര​ച്ചി​ല്‍ ന​ട​ത്തി. ഒ​ടു​വി​ല്‍ പാ​മ്ബി​നെ പി​ടി​കൂ​ടി​യ​പ്പോ​ഴാ​ണ് പ​രി​ഭ്രാ​ന്തി അ​ക​ന്ന​ത്. വ​ലി​യൊ​രു ചേ​ര​യാ​യി​രു​ന്നു. വ​ന​പാ​ല​ക​ര്‍ പാ​മ്ബി​നെ വ​ന​ത്തി​ല്‍ ഉ​പേ​ക്ഷി​ച്ചു.