25 April 2024 Thursday

കുറ്റിപ്പുറം-ഇടപ്പള്ളി ദേശീയപാത വികസനം: സര്‍വേ ​ഭീഷണിപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചുമെന്ന് നാട്ടുകാര്‍

ckmnews

തൃ​ശൂ​ര്‍: കു​റ്റി​പ്പു​റം-​ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത 66 (17) വി​ക​സ​ന​ത്തി​നാ​യി ജി​ല്ല​യി​ല്‍ ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യു​ടെ വി​ല​നി​ര്‍​ണ​യം അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ന്ന്​ അ​ധി​കൃ​ത​ര്‍. എ​ന്നാ​ല്‍, ന​ട​പ​ടി​ക​ളൊ​ന്നും പാ​ലി​ക്കാ​തെ സ​ര്‍​വേ ന​ട​ത്തു​ക​യാ​െ​ണ​ന്ന്​ ജ​നം. ദേ​ശീ​യ​പാ​ത​യോ​രം, ടി​പ്പു​സു​ത്താ​ന്‍ ​പാ​ത​യോ​രം, ബൈ​പാ​സു​ക​ള്‍​ക്കാ​യു​ള്ള ച​തു​പ്പു​​നി​ല​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള ഭൂ​മി​യു​ടെ വി​ല​യാ​ണ്​ നി​ര്‍​ണ​യി​ക്കു​ന്ന​ത്. ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള ഓ​ഫി​സും പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പും ഒ​പ്പം സ​മാ​റ ക​ണ്‍​സ​ല്‍​ട്ട​ന്‍​സി​യും ചേ​ര്‍​ന്നാ​ണ്​ സ​ര്‍​േ​വ പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഭൂ​മി, കെ​ട്ടി​ട​ങ്ങ​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍, കൃ​ഷി, വൃ​ക്ഷ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വ​യു​ടെ വി​ല​യാ​ണ്​ നി​ര്‍​ണ​യി​ക്കു​ന്ന​ത്. ഇ​തി​ല്‍ ഭൂ​വി​ല​നി​ര്‍​ണ​യം ഏ​റ​ക്കു​റെ പൂ​ര്‍​ത്തി​യാ​യെ​ന്ന്​ ഡെ​പ്യൂ​ട്ടി ക​ല​ക്​​ട​ര്‍ പാ​ര്‍​വ​തി ദേ​വി 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു. എ​ന്നാ​ല്‍, 3ജി ​വി​ജ്ഞാ​പ​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി വി​ല​നി​ര്‍​ണ​യ​ത്തി​നു​ള്ള ബേ​സി​ക്​ വാ​ല്യൂ റി​പ്പോ​ര്‍​ട്ട്​ (ബി.​വി.​ആ​ര്‍) ക​ണ​ക്കാ​ക്കി​യെ​ങ്കി​ലും ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ജ​ന​ത്തി​ന്​ ന​ല്‍​കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റ​ല്ല.

ഒ​പ്പം വി​ല​നി​ര്‍​ണ​യ​ത്തി​ന്​ മു​ന്നോ​ടി​യാ​യ പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ലും അ​നു​കൂ​ല​നി​ല​പാ​ട്​ ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. പു​ന​ര​ധി​വാ​സ ക​മ്മി​റ്റി​പോ​ലും ഇ​തു​വ​രെ ആ​യി​ട്ടി​ല്ല. ഭൂ​മി ന​ഷ്​​ട​​പ്പെ​ടു​ന്ന മേ​ഖ​ല​യി​ലെ സ്​​ത്രീ, പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ​ക്കാ​രെ ഉ​ള്‍​െ​പ്പ​ടു​ത്തി​യു​ള്ള ക​മ്മി​റ്റി​യു​മി​ല്ല. ഇ​തു​കൂ​ടാ​തെ ഇ​ത്ത​രം പ​ദ്ധ​തി​ക​ള്‍​ക്ക്​ പാ​രി​സ്ഥി​തി​ക-​സാ​മൂ​ഹി​ക ആ​ഘാ​ത​പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന സു​പീം​കോ​ട​തി വി​ധി​യു​ടെ ലം​ഘ​ന​മാ​ണ്​ ന​ട​ക്കു​ന്ന​െ​ത​ന്നും ജ​ന​ത്തി​ന്​ പ​രാ​തി​യു​ണ്ട്.

20 വി​ല്ലേ​ജു​ക​ളി​ലു​മാ​യി ഇ​രു​നൂ​റോ​ളം പേ​രെ ഉ​പ​യോ​ഗി​ച്ച്‌​ ​െഫ​ബ്രു​വ​രി 15ന​കം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നാ​ണ്​ അ​ധി​കൃ​ത​രു​ടെ ശ്ര​മം. വി​ല പേ​ശാ​നു​ള്ള അ​വ​കാ​ശം അ​ട​ക്കം ഇ​ല്ലാ​താ​ക്കി തെ​റ്റി​ദ്ധ​രി​പ്പി​ച്ചും ഭീ​ഷ​ണി​െ​പ്പ​ടു​ത്തി​യും ത​ഹി​സി​ല്‍​ദാ​ര്‍​മാ​ര്‍ അ​ട​ക്കം രം​ഗ​ത്തു​ണ്ട്.

രേ​ഖ​ക​ള്‍ ത​രാ​ത്ത​വ​രു​ടെ ഭൂ​മി​യു​ടെ വി​ല ഹൈ​കോ​ട​തി​യി​ല്‍ കെ​ട്ടി​വെ​ച്ച്‌​ ഭൂ​മി ഏ​റ്റെ​ടു​ക്കു​മെ​ന്ന ഭീ​ഷ​ണി​വ​രെ​യു​ണ്ട്. കു​റ്റി​പ്പു​റം-​ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത 66 (17) വി​ക​സ​ന​ത്തി​നാ​യി ജി​ല്ല​യി​ല്‍ ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യു​ടെ രേ​ഖ പ​രി​ശോ​ധ​ന​ക്ക്​ പ​ല​രും എ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ത്ത​രം ഭീ​ഷ​ണി. അ​തി​നി​ടെ രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന്​ പി​ന്നോ​ട്ടു​പോ​കു​ന്ന​വ​രെ വാ​ഹ​നം വി​ളി​ച്ച്‌​ ഭ​ക്ഷ​ണം ന​ല്‍​കി എ​ത്തി​ക്കാ​ന്‍ പാ​ര്‍​ട്ടി വീ​ടു​ക​ള്‍ ക​യ​റി​യി​റ​ങ്ങി ശ്ര​മം​ന​ട​ത്തി​യി​രു​ന്നു.

കാ​ര്യ​ങ്ങ​ള്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌​ ന​ട​ത്ത​ണ​മെ​ന്നാ​ണ്​ ജ​ന​ത്തി​െന്‍റ ആ​ഗ്ര​ഹം. വി​ക​സ​ന​ത്തി​ന്​ എ​തി​ര​ല്ലെ​ന്നും വാ​ഗ്​​ദാ​നം ചെ​യ്​​ത​ത്​ പ്ര​കാ​രം 2013ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ നി​യ​മം അ​നു​സ​രി​ച്ച്‌​ വി​ല ന​ല്‍​ക​ണ​മെ​ന്നു​മാ​ണ്​ ആ​വ​ശ്യം. ഒ​പ്പം പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യും കൃ​ത്യ​ത​യു​മാ​ണ്​ അ​വ​രു​ടെ ആ​വ​ശ്യം.

കോ​വി​ഡും കാ​ല​വ​ര്‍​ഷ​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള ദു​രി​ത​പൂ​ര്‍​ണ സാ​ഹ​ച​ര്യ​വു​മാ​ണ്​ ജ​നം കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​പ്പെ​ടാ​ന്‍ കാ​ര​ണം. ഇ​തൊ​ന്നും മു​ഖ​വി​ല​ക്ക്​ എ​ടു​ക്കാ​തെ അ​ധി​കൃ​ത​ര്‍ ഹി​യ​റി​ങ്ങു​മാ​യി മു​ന്നോ​ട്ടു​പോ​യ​താ​ണ്​ ജ​നം പ​രി​ശോ​ധ​ന​ക്ക്​ എ​ത്താ​തി​രി​ക്കാ​ന്‍ കാ​ര​ണം.