29 March 2024 Friday

എടപ്പാളിലെ എടിഎം കൗണ്ടറില്‍ നിന്ന് വീണ് കിട്ടിയ 15000 രൂപ പോലീസിനെ ഏല്‍പിച്ച് യുവാവിന്റെ സത്യസന്ധത

ckmnews


എടപ്പാള്‍: എടിഎം കൗണ്ടറില്‍ നിന്ന് വീണ് കിട്ടിയ 15000 രൂപ പോലീസിനെ ഏല്‍പിച്ച യുവാവിന്റെ സത്യസന്ധതയെ പ്രശംസിച്ച് ചങ്ങരംകുളം പോലീസ്. പൊന്നാനി സ്വദേശി വലിയകത്ത് ആഷിക്ക് ആണ് മാതൃകാപരമായ പ്രവൃത്തി നടത്തി പോലീസിന്റെ പ്രശംസ ഏറ്റ് വാങ്ങിയത്.തിങ്കളാഴ്ച കാലത്ത് എടപ്പാളിലെ ഫെഡറല്‍ ബാങ്ക് എടിഎം കൗണ്ടറില്‍ നിന്നാണ് ആഷിക്കിന് 15000 രൂപ ലഭിച്ചത്.തുക ലഭിച്ച ഉടനെ തന്നെ ആഷിക്ക് ചങ്ങരംകുളം സ്റ്റേഷനിലെത്തി പണം ഉദ്ധ്യോഗസ്ഥര്‍ക്ക് കൈമാറി.തുക നഷ്ടപ്പെട്ടെന്ന പരാതി ആരില്‍ നിന്നും ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ഫെഡറല്‍ ബാങ്ക് എടപ്പാള്‍ ശാഖയില്‍ വീണ് കിട്ടിയ തുക ഏല്‍പിച്ചിരിക്കുകയാണ്.ബാങ്ക് അധികൃതര്‍ കൗണ്ടര്‍ പരിശോധിച്ച് ഉടമയെ കണ്ടെത്തി തുക തിരിച്ച് നല്‍കാനുള്ള ശ്രമത്തിലാണ്