24 April 2024 Wednesday

എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു

ckmnews


പാലക്കാട് കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കൊവിഡ് ഭേദമായെങ്കിലും ആരോഗ്യ നില മോശമായി തുടരുകയായിരുന്നു. 61 വയസായിരുന്നു. ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോജജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റംഗം, കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചുവരുകയായിരുന്നു.2011 മുതല്‍ കോങ്ങാട് മണ്ഡലത്തിലെ എംഎല്‍എയാണ് കെ വി വിജയദാസ്. ജില്ലാ പഞ്ചായത്ത് നിലവില്‍ വന്ന 1995ല്‍ ആദ്യ പ്രസിഡന്റായി. ലോകത്തിന് മാതൃകയായ മീന്‍വല്ലം ജലവൈദ്യുത പദ്ധതി വിജയദാസ് പ്രസിഡന്റായിരിക്കെയാണ് പാലക്കാട് . ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയത്. ഒരു ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുന്ന ആദ്യ ജലവൈദ്യുത പദ്ധതിയും മീന്‍വല്ലമാണ്.കെഎസ്‌വൈഎഫിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് വന്നു. ദീര്‍ഘകാലം സിപിഐ എം എലപ്പുള്ളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. തുടര്‍ന്ന് പുതുശേരി ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. 1987ല്‍ എലപ്പുള്ളി ഗ്രാമ പഞ്ചായത്തംഗമായി തെരഞ്ഞെടുപ്പട്ടു. തേനാരി ക്ഷീരോല്‍പാദക സഹകരണസംഘം സ്ഥാപക പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍, പ്രൈമറി കോപ്പറേറ്റീവ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, എലപ്പുള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിരുന്നു. മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസവും അനുഭിച്ചിട്ടുണ്ട്.