28 March 2024 Thursday

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിലും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം കൂടി

ckmnews

സംസ്ഥാനത്തെ എല്ലാ സര്ക്കാര് വകുപ്പുകളിലും വിവിധ ആവശ്യങ്ങള്ക്കായി നിലവില് ഉപയോഗിക്കുന്ന അപേക്ഷാ ഫോറങ്ങളില് സ്ത്രീ/പുരുഷന്/ട്രാന്സ്ജെന്ഡര്/ട്രാന്സ് സ്ത്രീ/ട്രാന്സ് പുരുഷന് എന്നിങ്ങനെ കൂട്ടിച്ചേര്ത്ത് പരിഷ്ക്കരിക്കാന് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതോടെ നിലവില് ഉപയോഗിക്കുന്ന എല്ലാ സര്ക്കാര് അപേക്ഷാ ഫോറങ്ങളും സ്ത്രീ/പുരുഷന്/ട്രാന്സ്ജെന്ഡര്/ട്രാന്സ് സ്ത്രീ/ട്രാന്സ് പുരുഷന് ആയി മാറുന്നതാണ്. ട്രാന്ജെന്ഡര് വിഭാഗത്തിന്റെ പുരോഗതിക്കായുള്ള മറ്റൊരംഗീകാരമായി ഇത് മാറുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ സര്ക്കാര് വകുപ്പുകളിലും വിവിധ ആവശ്യങ്ങളിലായി നിലവിലുള്ള അപേക്ഷാ ഫോറങ്ങളില് പലതും സ്ത്രീകള്ക്ക് അപേക്ഷിക്കാന് അപര്യാപ്തമാണെന്നും മിക്ക ഫോറങ്ങളിലും അപേക്ഷകന് എന്നു മാത്രമേ കാണുന്നുള്ളൂ എന്നും വിമര്ശനമുണ്ടായിരുന്നു. ഇതിനെ തുടര്ന്ന് ലിംഗ നിഷ്പക്ഷത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി അപേക്ഷകന്/അപേക്ഷക എന്നാക്കി മാറ്റാവുന്നതാണെന്നും വിലയിരുത്തിയിരുന്നു