29 March 2024 Friday

പ്രായപൂർത്തിയാകാത്ത സഹോദരങ്ങളായ പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം 71 കാരനായ മുത്തച്ഛനും വല്യച്ഛനും അറസ്റ്റിൽ

ckmnews


 നെയ്യാറ്റിന്‍കര വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച 71കാരനും  മകനും പിടിയില്‍.കുടയാല്‍ സ്വദേശികളായ ബാലരാജ് (71) ഇയാളുടെ മകന്‍ രാജ് (45) എന്നിവരാണ് പോലീസിന്റ പിടിയിലായത്.രാജിന്റെ ഭാര്യാബന്ധുവിന്റെ പതിനൊന്നും ഏഴും വയസ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ ലൈംഗികമായി ചൂഷണം ചെയ്തത്. കുട്ടികളുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്.