24 April 2024 Wednesday

വാറന്റിയില്ലാത്ത ഹെഡ് സെറ്റ് മാറ്റി നല്‍കിയില്ല , പൊന്നാനിയില്‍ ഷോപ്പ് ഉടമക്ക് ക്രൂരമര്‍ദ്ധനം

ckmnews



പൊന്നാനി:വാറൻറിയില്ലാത്ത ഹെഡ്സെറ്റ് മാറ്റി നൽകാൻ കഴിയില്ലെന്ന്‌ പറഞ്ഞ മൊബൈൽ ഷോപ്പ് ഉടമക്ക് ക്രൂരമര്‍ദ്ധനം.പൊന്നാനി മൊയ്തീൻ പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന പിഎംകെ മൊബൈൽ ഷോപ്പുടമ മുഹമ്മദ് റിയാസിനാണ് മർദ്ധനമേറ്റത്.അഴീക്കൽ സ്വദേശിയും മക്കളുമാണ് മർദ്ധിച്ചതെന്ന് റിയാസ് പറയുന്നു.മുഹമ്മദ് റിയാസിൻ്റെ സ്ഥാപനത്തിൽ നിന്നും വാങ്ങിയ വാറൻറിയില്ലാത്ത ഹെഡ്സെറ്റ് മാറ്റി നൽകാൻ കഴിയില്ലെന്നറിയിച്ചതിനെത്തുടർന്നാണ് മർദ്ധനം.മർദ്ധനത്തിൽ പരിക്കേറ്റ മുഹമ്മദ് റിയാസിനെ പൊന്നാനി ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കൂടുതൽ  ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മർദ്ധിച്ചവർക്കെതിരെ റിയാസിൻ്റെ ബന്ധുക്കളും,മൊബൈൽ ഫോൺ റീടെയ്ലർ അസോസിയേഷൻ കേരള (MPRAK ) യും പൊന്നാനി പോലീസിൽ പരാതി നൽകി.