19 April 2024 Friday

കേരള പെൻഷനേഴ്സ് യൂണിയൻ ആലങ്കോട് ജോയിന്റ് സെക്രട്ടറി ടി.രാമദാസിനെ അനുമോദിച്ചു.

ckmnews

ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗവും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനുമായി തെരഞ്ഞെടുക്കപ്പെട്ട കേരള പെൻഷനേഴ്സ് യൂണിയൻ ആലങ്കോട് ജേയിന്റ് സെക്രട്ടറി ടി.രാമദാസിനെ യൂനിയൻ അനുമോദിച്ചു. ജില്ലാ കമ്മറ്റിയംഗം വി. രാമ കൃഷ്ണൻ മാസ്റ്റർ പൊന്നാടയണിയിച്ചു. ടി. കൃഷ്ണൻ നായർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് സെക്രട്ടറി പി.എം.കെ. ഉണ്ണി, കെ. ഉദയശങ്കർ, കെ.ഹമീദ് മാസ്റ്റർ, എം.ഉമ്മർ മാസ്റ്റർ, കെ. ഗോപാലകൃഷ്ണൻ നായർ, ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.