25 April 2024 Thursday

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല നോവൽ ചർച്ച സംഘടിപ്പിച്ചു

ckmnews

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല നോവൽ ചർച്ച സംഘടിപ്പിച്ചു


ചങ്ങരംകുളം:ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല നടത്തി വരുന്ന പ്രതിവാര പുസ്തക ചർച്ചയിൽ വി.ജെ ജെയിംസിൻ്റെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും  വയലാർ പുരസ്കാരവും നേടിയ 'നിരീശ്വരൻ' എന്ന നോവൽ ചർച്ച ചെയ്തു. പുസ്തകത്തെ ആധാരമാക്കി കഥാകൃത്ത് സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണം നിർവ്വഹിച്ചു.  പ്രസിഡൻ്റ് എം.ശ്രീധരൻ മോഡറേറ്ററായി. നിദുല. എം, ദേവൻ പന്നിക്കാട്ട് എന്നിവർ വായനാനുഭവങ്ങൾ പങ്കുവച്ചു. കൃഷ്ണൻ നമ്പൂതിരി, കെ. ഉണ്ണികൃഷ്ണൻ, വത്സല. എ, ചന്ദ്രിക രാമനുണ്ണി, സഫൂറ ടീച്ചർ, സി.എം ബാലാമണി, പി.കെ ജയരാജൻ, പി. വേണുഗോപാൽ എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി എം. ഉണ്ണികൃഷ്ണൻ ചർച്ചയുടെ അവലോകനവും നന്ദിയും നിർവ്വഹിച്ചു.