24 April 2024 Wednesday

ഗുരുവായൂരിൽ ഇന്ന് 111 വിവാഹങ്ങൾ

ckmnews

ഗുരുവായൂരിൽ ഇന്ന് 111 വിവാഹങ്ങൾ


ഗുരുവായൂർ:ക്ഷേത്രസന്നിധിയിൽ ഇന്ന്‌  വിവാഹത്തിരക്ക് അനുഭവപ്പെടും. ഞായറാഴ്ച രാത്രി വഴിപാട്‌ കൗണ്ടറുകൾ അടയ്ക്കുന്നതുവരെ 111 വിവാഹങ്ങൾ ശീട്ടാക്കിയിട്ടുണ്ട്. സന്നിധിയിലെ മൂന്ന് കല്യാണമണ്ഡപങ്ങളിൽ രാവിലെ അഞ്ചിന് താലികെട്ട് ആരംഭിക്കും. ഉച്ചയ്ക്ക് ഒരുമണിവരെ ഉണ്ടാകും. ക്ഷേത്രത്തിൽ ഇന്ന്‌  ഉദയാസ്തമയപൂജ വഴിപാടുമുണ്ട്.