20 April 2024 Saturday

കുളങ്കര ഭഗവതീ ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിച്ചു

ckmnews

കുളങ്കര ഭഗവതീ ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിച്ചു


എടപ്പാൾ: രണ്ട് ആഴ്ചയായി നടന്ന് വന്ന കൂത്ത് ഉത്സവങ്ങൾക്ക് സമാപനം കുറിച്ച് കോവിഡ് മാനദണ്ഡങ്ങളോടെ കുളങ്കര ഭഗവതീ ക്ഷേത്രത്തിൽ 

താലപ്പൊലി ആഘോഷിച്ചു.

നിർമ്മാല്യദർശനം, വിശേഷാൽ പൂജകൾ എന്നിവകൾക്ക് ശേഷം എഴുന്നൊള്ളിപ്പ്, ശുകപുരം രാമകൃഷ്ണൻ്റെ മേളം ,തിറ, പൂതൻ, കരിങ്കാളി വരവ് തുടങ്ങിയവ ഉണ്ടായി. ദീപാരാധനയ്ക്ക് ശേഷം ചൈനീസ് വെടിക്കെട്ടും ഉണ്ടായി. രാത്രി തായമ്പക, കേളി, കൊമ്പ്പറ്റ്, കുഴൽപറ്റ്, പാടത്ത് താലം കൊളുത്തുന്ന കണ്ടത്തിൽ നിന്ന് ആന, താലം, ആയിരത്തിരി എന്നിവയോടെ എഴുന്നള്ളിപ്പ്  മേളം ഇടയ്ക്ക കൊട്ടി പ്രദിക്ഷണം എന്നിവും നടക്കും.പുലര്‍ച്ചെ പതിവ് ചടങ്ങുകളോടെ  ഉത്സവം സമാപിക്കും