19 April 2024 Friday

മുളമുക്ക് മാസ്‌റ്റേഴ്‌സിന്റെ പ്രവർത്തനം നവസമൂഹത്തിന് മാതൃക:കല്ലാട്ടേൽ ഷംസു

ckmnews

മുളമുക്ക് മാസ്‌റ്റേഴ്‌സിന്റെ പ്രവർത്തനം നവസമൂഹത്തിന് മാതൃക:കല്ലാട്ടേൽ ഷംസു 


എരമംഗലം: ചുരുങ്ങിയ കാലയളവിൽ സാമൂഹിക,ജീവകാരുണ്യ മേഖലയിൽ നന്മയുടെ കൈയ്യൊപ്പ് ചാർത്തിയ മുളമുക്ക് മാസ്‌റ്റേഴ്‌സിന്റെ പ്രവർത്തനം നവസമൂഹത്തിനും നവമാധ്യമ കൂട്ടായ്‌മകൾക്കും മാതൃകയാണെന്ന് വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കല്ലാട്ടേൽ ഷംസു പറഞ്ഞു.വെളിയങ്കോട് മുളമുക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന സാംസ്‌കാരിക ജീവകാരുണ്യ കൂട്ടായ്‌മയായ മാസ്‌റ്റേഴ്‌സ് നടപ്പാക്കുന്ന 'ഒരുവീട് ഒരുപൊതിച്ചോർ'പദ്ധതി ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു ദ്ധേഹം.വിവിധയിടങ്ങളിൽനിന്നായി തിരഞ്ഞെടുക്കുന്ന അർഹരായ കുടുംബങ്ങൾക്കും വ്യക്തികൾക്കും മാസത്തിൽ ഒരുദിനം ഭക്ഷണം നൽകുന്ന പദ്ധതിയാണ് 'ഒരുവീട് ഒരുപൊതിച്ചോർ'. മാസ്‌റ്റേഴ്‌സ് സെക്രട്ടറി കെ.കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.മാടപ്പാട്ട് മുഹമ്മദിൽനിന്ന് ആദ്യഭക്ഷണപ്പൊതി രക്ഷാധികാരി ഫാറൂഖ് സ്വീകരിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം പി.അജയൻ, വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തംഗങ്ങളായ റസ്‌ലത്ത് സക്കീർ, സബിത പുന്നയ്ക്കൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.  പ്രസിഡൻറ് കെ.കെ. ഷനിൽ, റിജിലേഷ് കരുമത്തിൽ എന്നിവർ പ്രസംഗിച്ചു.