25 April 2024 Thursday

ചൈ​ന​യി​ല്‍ ഐ​സ്ക്രീ​മി​ല്‍ കോ​വി​ഡ് സാ​ന്നി​ധ്യം; ആ​യി​ര​ക്ക​ണ​ക്കി​ന് പാ​യ്ക്ക​റ്റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു

ckmnews

കോ​വി​ഡ് പ്ര​ഭ​വ കേ​ന്ദ്ര​മാ​യ ചൈ​ന​യി​ല്‍ നി​ന്ന് വീ​ണ്ടും ഞെ​ട്ടി​ക്കു​ന്ന വാ​ര്‍​ത്ത. ഐ​സ്ക്രീ​മി​ല്‍ കോ​വി​ഡ് വൈ​റ​സ് സാ​ന്നി​ധ്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യാ​ണ് വി​വ​രം. ഇ​തേ തു​ട​ര്‍​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് ഐ​സ്ക്രീം പാ​യ്ക്ക​റ്റു​ക​ള്‍ അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്തു.

വ​ട​ക്ക​ന്‍ ടി​യാ​ന്‍​ജി​ന്‍ മു​ന്‍​സി​പ്പാ​ലി​റ്റി​യി​ലാ​ണ് സം​ഭ​വം. ടി​യാ​ന്‍​ജി​ന്‍ ഡാ​കി​യോ​ഡാ​വോ ഫു​ഡ് ക​മ്ബ​നി നി​ര്‍​മി​ച്ച ഐ​സ്‌​ക്രീ​മു​ക​ളു​ടെ ബാ​ച്ചു​ക​ളി​ലാ​ണ് വൈ​റ​സ് സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യുന്നത്.

സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് 2,089 ഐ​സ്ക്രീം ബോ​ക്സു​ക​ള്‍ ന​ശി​പ്പി​ച്ചു. 4,836 ബോ​ക്സു​ക​ളി​ല്‍‌ കോ​വി​ഡ് സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​താ​യും ക​മ്ബ​നി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഐ​സ്ക്രീം വാ​ങ്ങി​യ ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്താ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് ശ്ര​മ​ങ്ങ​ള്‍ തു​ട​ങ്ങു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, ഫു​ഡ് ക​മ്ബ​നി​യി​ലെ 1,600 ജീ​വ​ന​ക്കാ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​വ​രി​ല്‍ 700 ജീ​വ​ന​ക്കാ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ള്‍ നെ​ഗ​റ്റീ​വാ​യി​ട്ടു​ണ്ട്. രോ​ഗം ബാ​ധി​ച്ച ഒ​രാ​ളി​ല്‍ നി​ന്നാ​കാം എ​സ്ക്രീ​മി​ല്‍ വൈ​റ​സ് സാ​ന്നി​ധ്യം എ​ത്തി​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.