29 March 2024 Friday

മഞ്ചേരിയിൽ കുടുംബവഴക്കിനെ തുടര്‍ന്ന് ഗര്‍ഭിണി കിണറ്റില്‍ ചാടി;

ckmnews

ഗര്‍ഭിണിയായ ഭാര്യ കുടുംബവഴക്കിനെ തുടര്‍ന്നു തുടര്‍ന്ന് കിണറ്റില്‍ ചാടി. രക്ഷപ്പെടുത്താന്‍ ഭര്‍ത്താവ് പിറകെ ചാടി. കിണറ്റില്‍ അകപ്പെട്ട ഇരുവര്‍ക്കും അഗ്നിരക്ഷാ സേന രക്ഷകരായി. മംഗലശ്ശേരി പാലക്കുളത്ത് ഇന്നലെ പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം.

കുടുംബം താമസിക്കുന്ന ക്വാര്‍ട്ടേഴ്സിനു സമീപത്തെ കിണറ്റിലാണ് ഇരുവരും അകപ്പെട്ടത്. 30 അടി താഴ്‍ചയുള്ള കിണറ്റില്‍ 4 അടി വെള്ളമുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ വല താഴ്ത്തി ആദ്യം ഭാര്യയെ (44) കരയ്ക്കെത്തിച്ചു.

പിന്നാലെ ഭര്‍ത്താവിനെ (45)യും കയറ്റി. ഇരുവരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗര്‍ഭിണി ആയതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടാന്‍ രക്ഷാപ്രവര്‍ത്തകര്‍ നിര്‍ദേശം നല്‍കി.