29 March 2024 Friday

ചങ്ങരംകുളം സ്വദേശികളായ കെഎംസിസി പ്രവര്‍ത്തകരുടെ സേവന മാതൃക വൈറലാവുന്നു.

ckmnews


ചങ്ങരംകുളം:യുഎഇ യില്‍ ജോലി ചെയ്യുന്ന ചങ്ങരംകുളം സ്വദേശികളായ കെഎംസിസി പ്രവര്‍ത്തകരുടെ സേവന മാതൃക സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു.യുഎഇ യിലെ  പ്രമുഖ ബ്ളോഗ് എഴുത്ത് കാരിയായ സുനിത ദേവദാസ് ആണ് ചങ്ങരംകുളം  കാഞ്ഞിയൂര്‍ സ്വദേശിയായ സാഗറിന്റെയും പള്ളിക്കര സ്വദേശിയായ അനീസിന്റെയും നന്മ നിറഞ്ഞ പ്രവൃത്തിക്ക് സാക്ഷിയായത്.തന്റെ പേജില്‍ കോവിഡ് പ്രതിസന്ധിയില്‍ വലഞ്ഞ വ്യക്തി തനിക്ക് അത്യാവശ്യമായി എടുക്കേണ്ട ഇന്‍സുലിന്‍ തീര്‍ന്ന് പോയെന്നും എത്തിച്ച് തരാന്‍ വല്ല വഴിയും ഉണ്ടോ എന്നും ചോദിച്ച് വന്ന പോസ്റ്ററാണ് സുനിത ദേവദാസ് അനീസുമായി പങ്ക് വെച്ചത്.ദുബായ് പൊന്നാനി മണ്ഡലം കെഎംസിസി ഭാരവാഹി കൂടിയായ അനീസ് ഉടനെ തന്നെ സുഹൃത്ത് കൂടിയായ അല്‍ ഐന്‍ പൊന്നാനി മണ്ഡലം കെഎംസിസി സെക്രട്ടറി കൂടിയായ സാഗറിന് വിവരം കൈമാറുകയും അതികം താമസിയാതെ സാഗര്‍ രോഗിക്ക് ഇന്‍സുലിന്‍ എത്തിച്ച് നല്‍കുകയും ചെയ്തു.സംഭവത്തിന് സാക്ഷ്യം വഹിച്ച സുനിത ദേവദാസ് ഇവരുടെ ശബ്ദ സന്ദേശം അടക്കമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചതോടെയാണ് കെഎംസിസി എന്ന സംഘടന വഴി സാഗറിനെയും അനീസിനെയും പോലുള്ള കെഎംസിസി പ്രവര്‍ത്തകര്‍ പ്രവാസ ലോകത്ത് നടത്തുന്ന കാരുണ്യ പ്രവര്‍ത്തികളുടെ മഹത്വം പുറം ലോകമറിയുന്നത്.