25 April 2024 Thursday

പ്രസിദ്ധമായ എടപ്പാള്‍ കുളങ്കര താലപ്പൊലി നാളെ നടക്കും*

ckmnews

*

എടപ്പാൾ: പ്രസിദ്ധമായ ശുകപുരം കുളങ്കര താലപ്പൊലി നാളെ നടക്കും. കോവിഡ് മാനദണ്ഡങ്ങളോടെയാണ് പ്രദേശത്തെ പ്രധാന ഉത്സവമായ കുളങ്ങള താലപ്പൊലി മഹോത്സവം നടക്കുന്നത്.ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഏറ്റവും പ്രധാന വഴിപാടായ ആയിരത്തിരി, താലം എന്നിവ ഈ വർഷവും മുടക്കമില്ലാതെ നടക്കും.നിർമ്മാല്യദർശനം 

ഉഷപൂജ ഉച്ചപൂജ എന്നിവയ്ക്കുശേഷം ആന,ശുകപുരം രാമകൃഷ്ണൻ്റെ മേളം എന്നിവയോടെ എഴുന്നള്ളിപ്പ്, അഞ്ചു മണി മുതൽ പൂതൻ തിറ കരിങ്കാളി തുടങ്ങി ആചാര പ്രധാനവും വഴിപാടുകളുമായ വരവുകൾ എന്നിവ പകൽ പൂരത്തിൽ നടക്കും.കോവിഡ് പ്രതിസന്ധിയി ഉത്സവത്തിന് ഇത്തവണവെടിക്കെട്ടും പതിവ് കാഴ്ചകളും വരവുകളും ഉണ്ടാവില്ല.