19 April 2024 Friday

കരിങ്കാളി കൂട്ടങ്ങളും വെടിക്കെട്ടും ഇല്ലാതെ കണ്ണേങ്കാവ് പൂരത്തിന് സമാപനം

ckmnews

കരിങ്കാളി കൂട്ടങ്ങളും വെടിക്കെട്ടും ഇല്ലാതെ കണ്ണേങ്കാവ് പൂരത്തിന് സമാപനം


ചങ്ങരംകുളം:കരിങ്കാളി കൂട്ടങ്ങളും വെടിക്കെട്ടും ഉണ്ടായില്ല.ഹര്‍ഷാരവം മുഴക്കി കണ്ണേങ്കാവ് ഉത്സവം കാണാന്‍ ഒഴുകിയെത്തുന്ന പതിനായിരങ്ങളും ഇത്തവണ എത്തിയില്ല.ആചാരങ്ങളും അനുഷ്ടാനങ്ങളും മാത്രമായി ചുരുങ്ങിയ ഇത്തവണത്തെ കണ്ണേങ്കാവ് പൂരം സമാപിച്ചു.ചെറുതും വലുതുമായി ആയിരക്കണക്കിന് കച്ചവടക്കാര്‍ എത്തുന്ന ഉത്സവത്തിന് കച്ചവടക്കാരും വളരെ കുറവായിരുന്നു.വിവിധ ദേശങ്ങളില്‍ നിന്നെത്തുന്ന വരവുകളും വര്‍ണ്ണ വിസ്മയ കാഴ്ചകളും ഇല്ലാതെയാണ് ഉത്സവം സമാപിച്ചത്.കോവിഡ് നിയന്ത്രങ്ങള്‍ തളര്‍ത്തിയതോടെ ഉത്സവം സീസണ്‍ മാത്രം ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന വാദ്യ മേള കലാകാരന്‍മാര്‍ക്കും,സ്റ്റേജ് കലാകാരന്‍മാര്‍ക്കും കണ്ണീരില്‍ കുതിര്‍ന്ന ഒരു ഉത്സവ കാലമാണ് കടന്ന് പോവുന്നത്.