23 April 2024 Tuesday

പാലിയേറ്റീവ് കെയറിലെ നീണ്ട പത്ത് വര്‍ഷത്തെ സേവനം അലി ആലംകോടിനെ ആദരിച്ചു

ckmnews

പാലിയേറ്റീവ് കെയറിലെ നീണ്ട പത്ത് വര്‍ഷത്തെ സേവനം 


അലി ആലംകോടിനെ ആദരിച്ചു


ചങ്ങരംകുളം:കഴിഞ്ഞ പത്ത് വര്‍ഷമായി ചങ്ങരംകുളം മേഖലയില്‍ ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്രയമായ ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയറിലെ നീണ്ട പത്ത് വര്‍ഷത്തെ സേവനത്തിന് കാരുണ്യം പാലിയേറ്റീവ്  കെയറിന്റെ സ്ഥാപക അംഗം കൂടിയായ അലി ആലംകോടിനെ ആദരിച്ചു.പത്താം വാര്‍ഷികത്തോടനുബന്ധിച്ച് കാരുണ്യം പാലിയേറ്റീവ് സെന്ററില്‍ നടന്ന ചടങ്ങിലാണ് ചങ്ങരംകുളം വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹികള്‍ ചേര്‍ന്ന് ആലംകോട് അലിയെ പൊന്നാട ചാര്‍ത്തി ആദരിച്ചത്.വര്‍ഷങ്ങളായി പ്രദേശത്ത് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് വിലമതിക്കാനാവത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അലിയെ പോലുള്ളവരാണ് കാരുണ്യം പോലുള്ള അഭയ കേന്ദ്രങ്ങളുടെ നിലനില്‍പെന്നും വിലമതിക്കാനാവാത്ത പ്രവര്‍ത്തനങ്ങളാണ് അദ്ധേഹം സ്ഥാനത്തിന്റെ വളര്‍ച്ചക്കും നിലനില്‍പിനും വേണ്ടി ചെയ്ത് കൊണ്ടിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു