16 April 2024 Tuesday

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 200 രൂപ കൂടി 36,800 രൂപയും ഗ്രാമിന് 25 രൂപ കൂടി 4600 രൂപയുമായി

ckmnews

കൊച്ചി: ( 15.01.2021) സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപ കൂടി 36,800 രൂപയും ഗ്രാമിന് 25 രൂപ കൂടി 4600 രൂപയുമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളി വില ഗ്രാമിന് 70 രൂപ. ജനുവരിയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വ്യാപാരം നടന്നതിനു ശേഷമാണ് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന ഉണ്ടായത്. വ്യാഴാഴ്ച പവന് 36,600 രൂപയും ഗ്രാമിന് 4575 രൂപയിലുമായിരുന്നു വ്യാപാരം.


രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഇടിഞ്ഞിരുന്നു. അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ ഏകദേശം രണ്ടു ട്രില്യണ്‍ ഡോളര്‍ കോവിഡ് -19 ദുരിതാശ്വാസ പാക്കേജ് ആസൂത്രണം ചെയ്യുമെന്ന് റിപോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നാണ് ബോണ്ട് വരുമാനവും ഡോളറും ഉയര്‍ന്നത്. ഇത് സ്വര്‍ണ വിലയുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമായി വിദഗ്ധര്‍ ചൂണ്ടി കാട്ടുന്നു.