29 March 2024 Friday

തിയേറ്ററുകളിലേക്ക് 19 മലയാള ചിത്രങ്ങള്‍ വരുന്നു

ckmnews

തീയേറ്ററുകളിലേക്ക് വരാനൊരുങ്ങി 19 മലയാള ചിത്രങ്ങള്‍. കോവിഡിന് ശേഷം ദളപതി വിജയുടെ 'മാസ്റ്റര്‍' എന്ന തമിഴ് ചിത്രത്തിന്‍്റെ റിലീസോടെയാണ് തീയേറ്ററുകള്‍ തുറന്നത്.

ജനുവരി 22ന് റിലീസ് ചെയ്യുന്ന ജയസൂര്യ ചിത്രം 'വെള്ളം' ആകും വലിയൊരു ഇടവേളയ്ക്കു ശേഷം പുറത്തു വരുന്ന ആദ്യത്തെ മലയാള ചിത്രം. വാങ്ക്, ലവ് എന്നീ ചിത്രങ്ങള്‍ തൊട്ടടുത്ത ആഴ്ചയെത്തും.

ഫെബ്രുവരി നാലിന് മമ്മൂട്ടി ചിത്രം 'ദി പ്രീസ്റ്റ്' റിലീസാകും. ഫെബ്രുവരി 12ന് സാജന്‍ ബേക്കറി, ഓപ്പറേഷന്‍ ജാവ, യുവം എന്നിവയും ഫെബ്രുവരി 19ന് മരട് 357, വര്‍ത്തമാനം, വെളുത്ത മധുരം എന്നീ ചിത്രങ്ങളും ഫെബ്രുവരി 26ന് സഹ്യാദ്രിയിലെ ചുവന്ന പൂക്കള്‍, സണ്ണി, അജഗജാന്തരം എന്നിവയും തീയേറ്ററുകളിലെത്തും.

മാര്‍ച്ച്‌ നാലാം തീയതി നിഴല്‍/കോള്‍ഡ് കേസ്, 12ന് മൈ ഡിയര്‍ മച്ചാന്‍സ്, ഇവ, 21ന് സുനാമി എന്നിവയും റിലീസാകും.