25 April 2024 Thursday

പൊന്നാനിയില്‍ 21.5 കോടിയുടെ പദ്ധതിക്ക് ബജറ്റില്‍ അനുമതി

ckmnews

പൊന്നാനിയില്‍ 21.5 കോടിയുടെ പദ്ധതിക്ക് ബജറ്റില്‍ അനുമതി


പൊന്നാനി:2021-22 ലെ കേരള ബജറ്റില്‍ പൊന്നാനി മണ്ഡലത്തിലെ താഴെ പറയുന്ന പ്രവൃത്തികള്‍ക്ക് തുക അനുവദിച്ച് ഉള്‍പ്പെടുത്തി.പൊന്നാനി മണ്ഡലത്തില്‍ വിവിധ സ്ഥലങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിന് 10 കോടിയും,ഈശ്വരമംഗലം ശ്മശാനം ആധുനികവല്‍ക്കരണത്തിന് 3 കോടിയും,GHSS വെളിയങ്കോട് സ്റ്റേഡിയം നിര്‍മ്മാണത്തിന് 3 കോടിയും,ആലങ്കോട് കോക്കൂര്‍ കോലിക്കര റോഡ് BMBC 3 കോടിയും,മാറഞ്ചേരി മിനി സ്റ്റേഡിയം നവീകരണത്തിന് 2.5 കോടിയും ആണ് അനുവദിച്ചത്.