വാഹനാപകടം; മണിക്കൂറുകള്‍ക്കിടെ പൊലിഞ്ഞത് നാലു ജീവനുകള്‍
ജില്ലയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടു വാഹനാപകടങ്ങളിലായി രണ്ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലുപേരുടെ ജീവനുകളാണ് പൊലിഞ്ഞത്. വൈത്തിരി പഞ്ചായത്ത് ഓഫിസിനു സമീപം ദേശീയപാതയില്‍ ബുധനാഴ്ച രാത്രി 10ന് അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ലക്കിടി ഓറിയന്റല്‍ കോളജ് വിദ്യാര്‍ഥികളായ രണ്ടുപേര്‍ മരിച്ചു. പിന്നാലെ വ്യാഴാഴ്ച രാവിലെ ആറോടെ ദേശീയപാതയില്‍ കൊളഗപ്പാറ കവലക്കടുത്ത ഗുഡ്സ് ഓട്ടോ (എയ്സ്) മരത്തിലിടിച്ച് രണ്ടുപേരും മരിച്ചു. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടത്തിനിടയാക്കുന്നത്.
ദേശീയപാതയില്‍ അപകടങ്ങള്‍ വര്‍ധിക്കുമ്ബോഴും അധികൃതര്‍ ഉണരുന്നില്ല. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാന്‍ കര്‍ശന നടപടി വേണമെന്നാണ് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയരുന്നത്. മീനങ്ങാടി-ബത്തേരി റൂട്ടില്‍ ടാറിങ്ങിനുശേഷമാണ് വാഹനങ്ങള്‍ ചീറിപ്പായുന്നത്. മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ ആവര്‍ത്തിക്കും. മീനങ്ങാടിക്കുശേഷം അമ്ബലപ്പടിയാണ് വലിയ അപകട മേഖല. നിരവധി അപകടങ്ങളും ജീവനുകളും ഇവിടെ നഷ്ടപ്പെട്ടിട്ടുണ്ട്. കൃഷ്ണഗിരി വളവ്, പാതിരിപ്പാലം, കൊളഗപ്പാറ കയറ്റിറക്കം, കൊളഗപ്പാറ പള്ളിവളവ് എന്നിവിടങ്ങളിലും അപകടങ്ങള്‍ ആവര്‍ത്തിക്കുന്നു.
ഇവിടത്തെ അപകടങ്ങളില്‍ ഒന്നുകില്‍ ജീവന് നഷ്ടപ്പെടും. അല്ലെങ്കില്‍ പരിക്ക് ഗുരുതരമായിരിക്കുമെന്നതാണ് പതിവ്. കൃഷ്ണഗിരി വളവിനടുത്താണ് സാധാരണ മോട്ടോര്‍ വാഹന വകുപ്പ് ആധുനിക സംവിധാനങ്ങളുമായി വേഗപരിശോധന നടത്താറുള്ളത്. പരിശോധന ഇല്ലാത്ത സമയങ്ങളില്‍ വാഹനങ്ങള്‍ ചീറിപ്പായുകയാണ്. ഹൈവേ പേട്രാളിങ് ശക്തമാക്കിയാല്‍ അപകടങ്ങള്‍ കുറക്കാനാകും.
വൈത്തിരി അപകടത്തില്‍ ആലപ്പുഴ അരൂര്‍ സ്വദേശി രോഹിത് (25), കോട്ടയം കുരിയനാട് സ്വദേശി സെബിന് ബാബു (21) എന്നിവരാണ് മരിച്ചത്.
വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വ്യാഴാഴ്ച ഉച്ചയോടെ ഇവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.